Popup Image

Share this powerful gallery of art and climate.

These paintings speak of survival, resistance, and care. Share this page with those who value community, creativity, and climate justice.

Article | പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

വീടുകളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ട് ഊർജ്ജ സ്വയംപര്യാപ്തതയിൽ മാതൃക സൃഷ്‌ടിച്ച പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് മുംബൈ കാലാവസ്ഥാ വാരം 2026 ഉച്ചകോടിയിൽ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ഭാവിയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യത്താകമാനം അനുവർത്തിക്കപ്പെടാവുന്ന ഒരു മാതൃകയാണ് കേരളത്തിൽ തൃശൂർ ജില്ലയിലുള്ള പെരിഞ്ഞനമെന്ന് കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികൾക്കുള്ള ഗ്രാമീണ പരിഹാര മാതൃകകൾ എന്ന സെഷൻ വിലയിരുത്തി.